NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാനസികാരോഗ്യ സേവനങ്ങൾക്ക് ഹോണററി ഡോക്ടറേറ്റ് : ഡോ. ഫസ്ന ഷെറിൻ പരപ്പനങ്ങാടിയുടെ അഭിമാനം

 

പരപ്പനങ്ങാടി : മാനസികാരോഗ്യ മേഖലയിലെ നിസ്തുലമായ സേവനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും അംഗീകാരമായി പരപ്പനങ്ങാടി സ്വദേശിനി ഡോ. ഫസ്ന ഷെറിന് ഡോക്ടർ ഓഫ് കൗൺസിലിംഗ് സൈക്കോളജിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.
ഒക്ടോബർ 3-ന് കോയമ്പത്തൂർ പ്ലാസ ഇൻ ഹാളിൽ നടന്ന ചടങ്ങിൽ ഡേസ്‌പ്രിംഗ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ആമോസ് ജെയിംസിൽ നിന്നാണ് അവർ (Hon) ബിരുദം ഏറ്റുവാങ്ങിയത്.
ഉള്ളണം അട്ടക്കുഴിങ്ങര കൊല്ലർകണ്ടി ബഷീറിന്റെയും പത്തൂർ സുബൈദയുടെയും മകളായ ഡോ. ഫസ്ന ഷെറിൻ, താനാളൂർ പാണ്ടിയാട്ട് നമ്പിപറമ്പിൽ ഇല്യാസിന്റെ ഭാര്യയും നമ്പിപറമ്പിൽ ഹംദ ഫാത്തിമയുടെ മാതാവുമാണ്.
വർഷങ്ങളായി ഓൺലൈനായും നേരിട്ടും സൈക്കോളജിക്കൽ കൗൺസിലറായി സേവനം അനുഷ്ഠിച്ചുവരുന്ന ഇവർ, നിരവധി പേരുടെ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ വെളിച്ചം പകരാൻ കാരണക്കാരിയായിട്ടുണ്ട്. വ്യക്തികളുടെ മാനസിക ക്ഷേമം, ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവ വളർത്തുന്നതിൽ കൗൺസിലിംഗ് സൈക്കോളജിയുടെ പ്രാധാന്യം സമൂഹത്തിൽ വർധിച്ചുവരുന്ന കാലഘട്ടത്തിലാണ് ഈ ഉന്നത അംഗീകാരം.
കൗൺസിലിംഗ് പ്രവർത്തനങ്ങൾക്കുപുറമെ മെന്റാലിസം, മോട്ടിവേഷണൽ സ്പീക്കിംഗ് എന്നീ മേഖലകളിലും സജീവ സാന്നിധ്യമാണ്. വേൾഡ് സൈക്കോളജി കൗൺസിലോർസ് ഓർഗാനിസഷൻ (WPCO) ഒഫീഷ്യൽ അംഗവും മലപ്പുറം ജില്ലാ കോർഡിനേറ്ററുമായി സേവനം അനുഷ്ഠിക്കുന്ന ഡോ. ഫസ്ന, പ്രതീക്ഷ കൈവിട്ടവർക്ക് ആത്മവിശ്വാസം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കർമ്മപദ്ധതികളുമായാണ് മുന്നേറുന്നത്.
സമൂഹത്തിന് നൽകിയ വിലയേറിയ സംഭാവനകൾക്കുള്ള അംഗീകാരമായി മാറിയ ഈ നേട്ടം പരപ്പനങ്ങാടിയുടെയും താനാളൂരിന്റെയും ഒരേസമയം അഭിമാനമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!