പാലക്കാട് ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച; സ്വർണവുമായി മൂന്നംഗ സംഘം രക്ഷപ്പെട്ടു
പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച.
തോക്കുധാരികളായ മൂന്ന് യുവാക്കൾ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന് രക്ഷപ്പെട്ടു.
മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക സംശയം.
സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് സംഘം ജ്വല്ലറിയിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
സംഭവസമയത്ത് ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്.
ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം സ്വർണവുമായി കടന്നുകളഞ്ഞതെന്നാണ് വിവരം.
സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
