NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട് : താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ബസ് ഡ്രൈവർ കെ കെ അനീഷ്, ക്ലീനർ പി എസ് സജിത്ത് എന്നിവരാണ് പിടിയിലായത്. നഗ്‌നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

 

നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതികൾ കാറിലെത്തി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നാണ് വിവരം. തുടർന്ന് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

 

സ്വകാര്യ ബസിൽ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അടിവാരത്തും പരിസരപ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തെ ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയശേഷം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇരുവര്‍ക്കും പുറമെ കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി സൂചന നല്‍കി.

 

ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  പ്രതികൾ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!