NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സി.ഡി.എസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി ശബീർ നൂറാനി ഉള്ളണം

പരപ്പനങ്ങാടി: ജാമിഅ മദീനതുന്നൂർ പൂർവവിദ്യാർഥി ശബീർ നൂറാനിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ‘ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിൽ അന്തർദേശീയ പ്രവാസത്തിന്റെ സ്വാധീനം: ഒരു വസ്തുതാപരമായ വിശകലനം’ എന്ന വിഷയത്തിൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ (സി.ഡി.എസ്) നടത്തിയ ഗവേഷണ പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചത്.

 

പൂനൂർ ജാമിഅ മദീനതുന്നൂറിൽ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസ് പഠനം പൂർത്തിയാക്കിയ ശബീർ നൂറാനി കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും സി.ഡി.എസിൽ നിന്ന് അപ്ലൈഡ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും എം.ഫിലും നേടി. 2024-ൽ സി.ഡി.എസ് അബ്രോഡ് ഇന്റേൺഷിപ്പ് ഫെല്ലോഷിപ്പ് നേടി ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ വേൾഡ് ഇക്കണോമിയിൽ മൂന്ന് മാസത്തെ ഗവേഷണം നടത്തിയ ശബീർ നൂറാനി നെതർലാൻഡിലെ ആംസ്റ്റർഡാം സർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള ഇന്റലക്ച്വൽ ഡിസബിലിറ്റി സോഷ്യൽ റിസർച്ച് ലാബിന്റെ ഭാഗമായി പ്രവർത്തിച്ച് വരുന്നു.

 

നേരത്തെ ജർമനിയിലെ ഗോട്ടിങ്കൻ സർവകലാശാല സംഘടിപ്പിച്ച ഇന്റർനാഷനൽ ഇക്കണോമിക്സ് വർക്ക്‌ഷോപ്പ് ഉൾപ്പെടെ നിരവധി അന്തർദേശീയ അക്കാദമിക വേദികളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ ശബീർ നൂറാനി ജേണൽ ഓഫ് ഏഷ്യൻ ഇക്കണോമിക്സിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എറണാകുളം ആസ്ഥാനമായ സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസിലെ ഗവേഷകനായ അദ്ദേഹം നിലവിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ റിസർച്ച് അസോസിയേറ്റായി പ്രവർത്തിക്കുന്നു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, ഉള്ളണം നോർത്ത് സ്വദേശികളായ വിസി അബ്ദുൽ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. ഫാഇദ ഫസീല ഭാര്യയും ഫത്വിമ റയ്യ മകളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!