NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ കാളംതിരുത്തി ബദൽ വിദ്യാലയം ഗവൺമെന്റ് എൽ.പി സ്കൂളായി ഉയർത്തി; ഉത്തരവിറങ്ങി 

തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലുള്ള കാളംതിരുത്തി മൾട്ടി ഗ്രേഡ് ലേണിങ് സെന്റർ (എം.ജി.എൽ.സി.) ദീർഘകാലത്തെ നാട്ടുകാരുടെ ആവശ്യവും തിരഞ്ഞെടുപ്പ് വാഗ്ദാനവും യാഥാർത്ഥ്യമാക്കി സർക്കാർ എൽ.പി സ്കൂളായി ഉയർത്തിക്കൊണ്ട് ഉത്തരവായി.
പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസാവകാശവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് സ്കൂൾ നിലനിർത്തുന്നതിനും എൽ.പി സ്കൂൾ പദവി ലഭിക്കുന്നതിനുമായി പി.ടി.എയും നാട്ടുകാരും ജനപ്രതിനിധികളും കോടതിയിലൂടെയും നിയമസഭയിലൂടെയും നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്കാണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്.
സ്വന്തമായി ഭൂമിയും കെട്ടിടസൗകര്യവുമുള്ള ഈ വിദ്യാലയം പുതിയ സ്കൂളായി മാറുന്നതോടെ കാളംതിരുത്തിയിലെ കുരുന്നുകൾക്ക് കൂടുതൽ സ്ഥിരതയുള്ളതും ഔപചാരികവുമായ പ്രാഥമിക വിദ്യാഭ്യാസ സംവിധാനം ലഭ്യമാകുമെന്നും, സ്കൂളിന്റെ തുടർവികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും പി.എം.എ. സമീർ എം.എൽ.എ അറിയിച്ചു.
മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ കാലത്ത് ബദൽ വിദ്യാലയത്തിനായി ഒരു ഏക്കർ ഭൂമി ജലവിഭവ വകുപ്പിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് സ്കൂളിന് ആവശ്യമായ കെട്ടിടവും ചുറ്റുമതിലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!