NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഹരി ഉപയോഗിക്കാൻ ലോഡ്‌ജിലെത്തി; പൊലീസെത്തിയതോടെ യുവതിയുടെ പാന്റ്സിൽ എംഡിഎംഎ ഒളിപ്പിച്ചു; അറസ്‌റ്റ്

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കാനുള്ള ശ്രമത്തിനിടെ കാസർകോട് യുവതിയും യുവാവും അറസ്‌റ്റിൽ. കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളത്തെ മുഹമ്മദ് റാഫി (31),

ബേള കടമ്പളയിലെ ഷെരീഫ (35) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ്അറസ്റ്റ‌് ചെയ്തത്‌. കാസർകോട് നഗരത്തിലെ ലോഡ്‌ജിൽ എംഡിഎംഎ ഉപയോഗിക്കാനായി ഇരുവരും മുറിയെടുക്കുകയായിരുന്നു.

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗമെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പൊലീസെത്തിയത്. മുറിയിൽ കയറിയ പൊലീസ് അലമാരയിലും മേശവലിപ്പിലും ബാഗിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഷെരീഫയുടെ പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതോടെ റാഫി തൻ്റെ പോക്കറ്റിലേക്ക് എംഡിഎംഎ ഇടുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.

മാങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 3,000 രൂപ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നാണ് റാഫിയുടെ മൊഴി. 0.59 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!