വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; അപകടം കോഴിക്കൂടിന് സമീപം വെളിച്ചത്തിനായുള്ള വയറിംഗ് പണിക്കിടെ..!
വീട്ടിൽ വെളിച്ചത്തിനായി ബൾബ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു.
എടവണ്ണപ്പാറ എളമരം സ്വദേശി പാലക്കുഴി മൻസൂറിന്റെ മകനും വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഫീദ് (15) ആണ് മരിച്ചത്.
വീട്ടിലെ കോഴിക്കൂടിന് സമീപം വെളിച്ചത്തിനായി പുതിയ ബൾബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വയറിംഗ് ജോലികൾ ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മയ്യിത്ത് ഇന്ന് രാവിലെ 11 മണിക്ക് വാഴക്കാട് ഗവ. ഹൈസ്കൂളിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
