NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹോട്ടൽ ജീവനക്കാരിയായ യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഹോട്ടൽ ജിവനക്കാരിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സിക്കിം യാങ് ടോക്ക് സ്വദേശി വേദന്‍ഷിയെ (24) ആണ് മരിച്ചത്.തിരുവനന്തപുരം കോവളം ബീച്ച് റോഡിലെ വാടകവീട്ടിലാണ് വേദൻഷിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഡ്യൂട്ടി കഴിഞ്ഞെത്തിയ വേദന്‍ഷിയെ മുറിയില്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തു. ഫൊറന്‍സിക് ഉദ്യോഗസ്ഥരടക്കം വീടും പരിസരവും പരിശോധിച്ചു. തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അവർ ഇന്ന് കോവളത്ത് എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia