NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് മരിച്ചു..!

കൊണ്ടോട്ടി മുണ്ടക്കുളം മൂച്ചിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കിഴിശ്ശേരി മുണ്ടിലാക്കൽ സ്വദേശി അമ്പലക്കണി വീട്ടിൽ സ്രാമ്പിയേക്കൽ എൻ.പി അബ്ദുവിന്റെ മകൻ മുഹമ്മദ് നവാസ് ശരീഫ് (26) ആണ് മരിച്ചത്.

ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി ജപ്പാൻ സ്‌ക്വയറിലെ ജീവനക്കാരനായ നവാസ് ശരീഫ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവാസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഖബറടക്കം ഇന്ന് കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!