NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് റെയ്ഡ്; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് KUWJയുടെ പ്രതിഷേധ മാർച്ച്

റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്‌കിൽ പോലീസ് നടത്തിയ പുലർച്ചെയുള്ള റെയ്ഡിനും മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതിനുമെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് കേരള പത്രപ്രവർത്തക യൂണിയന്റെ പ്രതിഷേധ മാർച്ച്.

റിപ്പോർട്ടർ ടിവി ഓഫീസിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്ത നടപടിക്കെതിരെയാണ് പ്രതിഷേധം.

ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത ‘മാധ്യമ നായാട്ടാണ്’ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്നും KUWJ എറണാകുളം ജില്ലാ കമ്മിറ്റി വ്യക്തമാമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!