NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാത വെളിമുക്കിൽ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു.

കൊടിഞ്ഞി കാളംതിരുത്തി സ്വദേശി കൊല്ലംതൊടി തൻവീർ- സഫ്ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹർ ആണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച വൈകിട്ട് മാതാവിൻറെ കുടുംബത്തോടൊപ്പം കല്യാണം കഴിഞ്ഞ പടിക്കൽ ഉള്ള മാതാവിൻറെ വീട്ടിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു.

തലയോട്ടിക്ക് സാരമായി പരിക്കേറ്റ സൂന കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലും തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!