പരപ്പനങ്ങാടിയിൽ തീവണ്ടി തട്ടി ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽപാദം അറ്റു
പരപ്പനങ്ങാടി : റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽപാദം അറ്റു. ബീഹാർ സ്വദേശിയായ ബൽറാം (40) ആണ് അപകടത്തിൽപ്പെട്ടത്.
പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
ചിറമംഗലം ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ റെയിൽപാളം മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വർഷങ്ങളായി കുടുംബസമേതം ഈ പ്രദേശത്ത് താമസിച്ചു വരികയാണ് ബൽറാം.
അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ സന്നദ്ധ പ്രവർത്തകരായ റഫീഖ് പരപ്പനങ്ങാടി, റബീഹത്ത് തിരൂരങ്ങാടി എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
