NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യു.പി.ഐ. വ്യാപാരി ഇടപാടുകളിലെ എം.ഡി.ആർ. ഭാരം: ടെക്സ്റ്റൈൽ മേഖലയ്ക്ക് അധിക ബാധ്യതയെന്ന് കെ.ടി.ജി.എ., നടപടി പുന:പരിശോധിക്കണം

 

മലപ്പുറം ; യു.പി.ഐ. മുഖേനയുള്ള വ്യാപാരി ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ബാധകമാക്കിയ നടപടി ടെക്സ്റ്റൈൽ വ്യാപാര മേഖലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ.) മലപ്പുറം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

ഉയർന്ന തുകയുള്ള ബില്ലുകൾ വരുന്ന ടെക്സ്റ്റൈൽ മേഖലയിൽ ഈ നിരക്ക് ബാധകമാക്കുന്നത് കടുത്ത മത്സരവും കുറഞ്ഞ ലാഭമാർജിനും നേരിടുന്ന ചെറുകിട-ഇടത്തരം വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും, ഇത് ഡിജിറ്റൽ പണമിടപാടുകളെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.

അതിനാൽ, മേഖലയുടെ പ്രത്യേകതകളും ഉയർന്ന ശരാശരി ബിൽ തുകയും പരിഗണിച്ച് എം.ഡി.ആർ. സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാരും ബന്ധപ്പെട്ട അധികാരികളും പുനഃപരിശോധിക്കണമെന്നും വ്യാപാരികൾക്ക് ആവശ്യമായ ഇളവുകളും സംരക്ഷണവും ഉറപ്പാക്കണമെന്നും ജില്ലാ പ്രസിഡന്റ് ചമയം ബാപ്പുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി എം. എൻ. നൗഷാദ്, ട്രഷറർ അബ്ദുൽ കലാം, ജില്ലാ വൈസ് പ്രസിഡന്റുമാരായ മാലിക്, ശരീഫ്, സിറാജ് എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളായ വിനോദ്, മുസ്തഫ, നന്ദകുമാർ, നിയാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!