നാഷണൽ ലീഗ് സേട്ട് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
പരപ്പനങ്ങാടി: ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ സമ്മേളനം പാലത്തിങ്ങലിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.
സമുദായത്തിന്റെ അവകാശ പോരാട്ടങ്ങളിലും ജീവകാരുണ്യ സാമൂഹിക രംഗങ്ങളിലും സേട്ട് സാഹിബ് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഷംസു പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അബൂബക്കർ ചിറമംഗലം, ഐ.എം.സി.സി നേതാവ് മൊയ്തീൻ ഹാജി, അഷ്റഫ് മമ്പുറം, ജാഫർ മേടപ്പിൽ, റഫീഖ് പൂച്ചേങ്ങൽ കുന്നത്ത് എന്നിവർ സംസാരിച്ചു.
