NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചോക്കാട് പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; നാലുപേർക്കായി തെരച്ചിൽ ഊർജ്ജിതം; പ്രദേശത്ത് മഴയില്ല..!

 

നിലമ്പൂർ അമരമ്പലം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ഒരാൾ മരിച്ചു. നാല് പേർ ഒഴുക്കിൽപ്പെട്ടതായി സംശയമുണ്ട്. പുഴയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തി കരയ്ക്കെത്തിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

പൂക്കോട്ടുംപാടം അമരമ്പലം 40 സെന്റ് കോളനിക്ക് അടുത്തുള്ള ഒളർവട്ടം കടവിലാണ് അപകടമുണ്ടായത്. പുഴയോരത്ത് ഉണ്ടായിരുന്ന അഞ്ച് പേരാണ് അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. അപകടം നടന്ന പ്രദേശങ്ങളിൽ നിലവിൽ മഴയില്ലെങ്കിലും, ഉൾവനത്തിലുണ്ടായ കനത്ത മഴയാകാം പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായതെന്നാണ് കരുതുന്നത്.

 

വിവരമറിഞ്ഞതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തിവരികയാണ്. കാടുകളിലും പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലും തെരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!