NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കടൽ ക്കൊള്ളക്കാരിൽ നിന്ന് ഇറാൻ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന; അതിസാഹസിക ദൗത്യത്തിൽ രക്ഷിച്ചത് 20 നാവികരെ

 

ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ വെള്ളിയാഴ്ച തട്ടിയെടുത്ത ഇറാന്റെ ‘അസിനി’ എന്ന ചെറുകിട മത്സ്യബന്ധന കപ്പലിനെയും 20 ജീവനക്കാരെയും ഇന്ത്യൻ നാവികസേന അതിസാഹസികമായ ദൗത്യത്തിനൊടുവിൽ മോചിപ്പിച്ചു.

 

മുംബൈ തീരത്തുനിന്നു 3000 കിലോമീറ്റർ അകലെയായിരുന്നു 48 മണിക്കൂർ നീണ്ട ദൗത്യം.

 

സൊമാലിയയുടെ കിഴക്കൻ തീരപ്രദേശത്തുള്ള ബന്ദർബൈലയിൽനിന്നു 185 നോട്ടിക്കൽ മൈൽ അകലെനിന്നാണു അസിനിയെ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. ഈ കപ്പൽ ഉപയോഗിച്ച് ചരക്കുകപ്പലുകളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നു സുരക്ഷാ ഏജൻസികൾ അനുമാനിച്ചിരുന്നു.

 

ശനിയാഴ്ച സൊമാലിയയ്ക്കു കിഴക്ക് 110 നോട്ടിക്കൽ മൈൽ അകലെ അസിനി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ ഈ സംശയം ബലപ്പെട്ടു.

 

രാജ്യാന്തര സമുദ്രപാതയോടു ചേർന്നുള്ള പ്രദേശത്ത് അസിനി എത്തിയതോടെ ആശങ്ക ശക്തമായി. ഇതിനു പിന്നാലെയാണു രക്ഷാദൗത്യത്തിനുള്ള നീക്കങ്ങൾ നാവികസേന ആരംഭിച്ചത്. സമീപത്തുണ്ടായിരുന്ന ഐഎൻഎസ് കൊൽക്കത്ത യുദ്ധക്കപ്പലിന് ദൗത്യത്തിനുള്ള നിർദേശം നൽകി.

പി8ഐ നിരീക്ഷണ വിമാനവും സീ ഗാർഡിയൻ ഡ്രോണും പിന്തുണയുമായി എത്തി. വ്യോമസേനയുടെ സി–17 വിമാനത്തിൽ മറീൻ കമാൻഡോകളെ (മാർക്കോസ്) അസിനിക്ക് അധികം അകലെയല്ലാതെ പാരഷൂട്ടിൽ കടലിൽ ഇറക്കി. ഇവരാണ് മിന്നൽ ആക്രമണം നടത്തി തിങ്കളാഴ്ച വൈകിട്ട് ദൗത്യം പൂർത്തിയാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!