പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി; പോലീസ് കേസെടുത്തു
പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽവെ ഗേറ്റിന് സമീപത്തുള്ള ആനപ്പടിയിൽനിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം നിലനിൽക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
ലഹരി ഉപയോഗിക്കുന്നവർ കഞ്ചാവിന്റെ വിത്തുകൾ നിക്ഷേപിച്ചതിലൂടെയോ അല്ലെങ്കിൽ ഇവർ ബോധപൂർവം നട്ടുനനച്ചു വളർത്താൻ ശ്രമിച്ചതോ ആകാം ചെടികൾ വളരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ്, ചെടികൾ പിഴുതുമാറ്റി തെളിവായി ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
