NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചുവെന്നും രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ നിപ പ്രോട്ടോകോൾ ആണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ പൂനെ നാഷണൽ ഇൻറിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം പുറത്തുവരും. രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പർക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രണ്ട് തവണ രോ​ഗി ആശുപത്രിയിലെത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്: മന്ത്രി പറഞ്ഞു.

 

നാളെ തിരുവനനന്തപുരത്ത് ഉന്നതതലയോ​ഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഹൈറിസ്ക് സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 43കാരനാണ് ചികിത്സയിലുള്ളത്. രോ​ഗി ഒരു ​ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വയം വൃത്തിയാക്കിയിരുന്നു. അവിടെ ഒരു പക്ഷേ വൗവ്വാലിന്റെ സാന്നിധ്യമുണ്ടായിരിക്കാമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!