NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി കൊടിഞ്ഞിയിൽ വിവാഹപ്പന്തലിൽ കൂട്ടത്തല്ല് ; സംഭവം ഇരട്ടപ്പേര് വിളിച്ചതിനെ ച്ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന്

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി കൊടിഞ്ഞി പാലാ പാർക്കിൽ നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.

ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കല്യാണ വീടിനെ സംഘർഷഭരിതമാക്കിയത്.

വിവാഹത്തിനെത്തിയ ബന്ധുക്കളും പ്രദേശത്തെ ചില നാട്ടുകാരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

നേരത്തെ അയൽവാസിയായ ഒരാളെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് വിവാഹ വീട്ടിലെ ചില ബന്ധുക്കൾ ഇയാളെ മർദ്ദിച്ചിരുന്നതായി പറയപ്പെടുന്നു.

ഇതിന്റെ തുടർച്ചയെന്നോണം, ഇന്ന് വിവാഹ ചടങ്ങിനായി മങ്കടയിൽ നിന്നുള്ള ബന്ധുക്കൾ എത്തിയപ്പോൾ അയൽവാസിയുടെ ബന്ധുക്കൾ സംഘടിച്ചെത്തി തിരിച്ചടിക്കുകയായിരുന്നു.

ഇതോടെ വിവാഹ വേദിയിൽ കൂട്ടയടി അരങ്ങേറുകയും മങ്കടയിൽ നിന്നെത്തിയവരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം വഷളായതോടെ നാട്ടുകാർ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.

വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മംഗളകർമ്മം നടക്കേണ്ടിയിരുന്ന കല്യാണ വീട് തർക്കത്തെത്തുടർന്ന് അല്പനേരം സംഘർഷാവസ്ഥയിലായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia