NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

പ്രതീകാത്മക ചിത്രം

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി
എടരിക്കോട് : പുതുപറമ്പിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. പുഴയിൽ മുങ്ങിയ ഏഴ് വയസ്സുകാരൻ സൈഫുൽ മസ്നാൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഹാഫിസിനെ (12) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
അഞ്ച് കുട്ടികളടങ്ങുന്ന സംഘമാണ് വൈകുന്നേരം പുതുപറമ്പ് കടലുണ്ടി പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ സൈഫുലും ഹാഫിസും അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പുഴയിൽ നിന്നും കണ്ടെടുത്തത്.
പുതുപറമ്പ് സ്വദേശി ജംഷീറിന്റെ മകനാണ് മരിച്ച സൈഫുൽ മസ്നാൻ. അപകടത്തിൽപ്പെട്ട മറ്റൊരാൾ ഹാഫിസാണ് (12). പുഴയിൽ നിന്നും കണ്ടെത്തുമ്പോൾ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ പറഞ്ഞു.
നിലവിൽ ഹാഫിസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *