NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെരുവുനായ ആക്രമണ ഇരകൾക്ക് ആശ്വാസം: 53 പരാതികളിൽ തീരുമാനം; ജില്ലയിൽ 18.20 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ നിർദ്ദേശം..!

പ്രതീകാത്മക ചിത്രം

തെരുവുനായ ആക്രമണം മൂലമുണ്ടായ അപകടങ്ങൾക്ക് മലപ്പുറം ജില്ലയിൽ ഇരയായവർക്ക് നഷ്ടപരിഹാരമായി 18,20,133 രൂപ അനുവദിക്കാൻ ഉത്തരവിറക്കി സ്ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റി. ജില്ലാ നിയമസേവന അതോറിറ്റി മഞ്ചേരിയിൽ വെച്ച് നടത്തിയ സിറ്റിങ്ങിൽ പരിഗണിച്ച 53 പരാതികളിലാണ് തുക അനുവദിക്കാനായി സർക്കാരിലേക്ക് കമ്മിറ്റി ശുപാർശ സമർപ്പിച്ചത്.

ജില്ലാ നിയമസേവന അതോറിറ്റിയുടെ മഞ്ചേരിയിലുള്ള കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയും, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും പങ്കെടുത്തു.

 

ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്‌സണും ജില്ലാ മെഡിക്കൽ ഓഫീസർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലയിലെ നഷ്ടപരിഹാര തുക നിജപ്പെടുത്തുന്നത്.

തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലുള്ള ജില്ലാ നിയമസേവന അതോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ ഹരജി നൽകാവുന്നതാണെന്ന് അധികൃതർ. മുൻപ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് മുന്നിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികൾ നിലവിൽ ജില്ലാ നിയമസേവന അതോറിറ്റിയുടെ പരിഗണനയിലാണ്. കൂടാതെ ഈ വർഷം മാത്രം 146 പുതിയ ഹരജികളും കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

നഷ്ടപരിഹാര നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9188127501 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!