കോഴിക്കോട് മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു
കോഴിക്കോട് : മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.
മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു.
ഫലം വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
