കേരള ഗോൾഡ് സിൽവർ മെർച്ചെന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു; ‘ഓണം സ്വർണോത്സവം’, ‘അങ്കമാലി പ്രോഗ്രാം’ വൻ വിജയമാക്കാൻ തീരുമാനം.
മലപ്പുറം : സംഘടനാ പ്രവർത്തനങ്ങളിൽ പുതിയ ഊർജ്ജം പകർന്ന് കേരള ഗോൾഡ് സിൽവർ മെർച്ചെന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രൗഢമായി. വരാനിരിക്കുന്ന പ്രധാന പദ്ധതികളായ ‘ഓണം സ്വർണോത്സവം’, ‘അങ്കമാലി പ്രോഗ്രാം’ എന്നിവ വൻ വിജയമാക്കാൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി യൂണിറ്റ് ജനറൽ സെക്രട്ടറിയായ *കൊണ്ടോട്ടി മുസ്‌തഫയെ പുതിയ ജില്ലാ വർക്കിംഗ് സെക്രട്ടറിയായി* യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അസീസ് അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന പ്രധാന പരിപാടികൾ താഴെത്തട്ടിൽ വരെ എത്തിച്ച് അവ വൻ വിജയമാക്കി മാറ്റാൻ മുഴുവൻ ഭാരവാഹികളോടും പ്രവർത്തകരോടും യോഗം ആഹ്വാനം ചെയ്തു.
സംസ്ഥാന-ജില്ലാ തലങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് യോഗം ശ്രദ്ധേയമായി. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ രക്ഷാധികാരിയുമായ അബ്‌ദുറഹ്മാൻ ഹാജി ഫാത്തിമ, സംസ്ഥാന സെക്രട്ടറിയും ജില്ലാ വർക്കിംഗ് പ്രസിഡന്റുമായ എൻ.ടി.കെ. ബാപ്പു, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സഹാറ അയമു ഹാജി, സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് പൂവിൽ, ഇസ്മായിൽ, സംസ്ഥാന യൂത്ത് വിങ് പ്രസിഡന്റ് സലാം ഹൈറ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് മുസ്‌തഫ ആലത്തൂർ, ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ.കെ. ഹംസ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. അക്ബർ സ്വാഗതവും ജില്ലാ ട്രഷറർ നൗഷാദ് കടപ്പാടൻ നന്ദിയും പറഞ്ഞു.
