NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി.

ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ അല്ലെങ്കിൽ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്‌ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ ഇവിടെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 19 മുതൽ ഇവിടെ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.

രോഗിയെ കാണാതായ വിവരം അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia