NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

“കൗമാര ആരോഗ്യ ബോധവത്ക്കരണ പദ്ധതിയുമായി ഐ.എം.എ” ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് തിരൂരങ്ങാടിയിൽ പുതിയ നേതൃത്വം:  സ്ഥാനാരോഹണം നടത്തി 

തിരൂരങ്ങാടി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) തിരൂരങ്ങാടി ശാഖയുടെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടന്നു. ശാഖാ പ്രസിഡന്റ് ഡോ. എം.കെ. ശ്രീബിജു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഐ.എം.എ. കേരള സംസ്ഥാന ഘടകം നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. ജോജു പോംസൺ മുഖ്യാതിഥിയായും ഇൻസ്റ്റലേഷൻ ഓഫീസറായും പങ്കെടുത്ത് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി ചുമതലയേൽപ്പിച്ചു.
ഇൻസ്റ്റലേഷൻ ചടങ്ങിനോടനുബന്ധിച്ച് പൊതുജനാരോഗ്യ സംരക്ഷണത്തിനും ബോധവൽക്കരണത്തിനുമായി രണ്ടു പുതിയ ജനകീയ പദ്ധതികൾക്കും ഐ.എം.എ. രൂപം നൽകി. കൗമാര ആരോഗ്യ ബോധവൽക്കരണ പദ്ധതി, കംപ്രഷൻ ഓൺലി ലൈഫ് സപ്പോർട്ട് പരിശീലനം എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചത്. ഈ പദ്ധതികൾ മൂന്ന് മാസത്തിലൊരിക്കൽ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഭാരവാഹികൾ:  ഡോ. മുഹമ്മദ് അലാവുദ്ദീൻ (പ്രസിഡന്റ്), ഡോ. അശ്വനി കുമാർ പിള്ള (സെക്രട്ടറി), ഡോ. ശ്രീജേഷ് ലാൽ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ചടങ്ങിൽ ഡോ. സജീവൻ ഇ.എസ്., ഡോ. സലീം, ഡോ. അബൂബക്കർ, ഡോ. ഷാജഹാൻ, ഡോ. റജീന, ഡോ. വാഹിദ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!