NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ തിളങ്ങി റഫ്ന തസ്ലീമ; 45 അക്ഷരമുള്ള ഇംഗ്ലീഷ് പദം 21 സെക്കൻഡിൽ ഒമ്പത് തവണ ചൊല്ലി റെക്കോർഡ് നേട്ടം

തിരൂരങ്ങാടി: അസാധാരണമായ ഉച്ചാരണ മികവിലൂടെ ദേശീയ റെക്കോർഡ് സ്വന്തമാക്കി വെളിമുക്ക് സ്വദേശിനി.

നാല്‍പത്തിയഞ്ച് അക്ഷരങ്ങളുള്ള സങ്കീർണമായ ഇംഗ്ലീഷ് പദം വെറും ഇരുപത്തിയൊന്ന് സെക്കൻഡിനുള്ളിൽ ഒമ്പത് തവണ കൃത്യമായി ഉച്ചരിച്ചാണ് റഫ്ന തസ്ലീമ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയത്.

വെളിമുക്ക് എം.ഐ.എം വഫിയ്യ ആർട്സ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് റഫ്ന.

ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നീളം കൂടിയ വാക്കുകളിലൊന്നായ ‘Pneumonoultramicroscopicsilicovolcanoconiosis’ എന്ന പദമാണ് ഈ റെക്കോർഡ് നേട്ടത്തിനായി റഫ്ന തിരഞ്ഞെടുത്തത്.

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പ്രത്യേക രോഗാവസ്ഥയെ സൂചിപ്പിക്കുന്ന ഈ വലിയ വാക്ക് അതിവേഗത്തിലും ഒട്ടും തടസ്സമില്ലാതെയും 21 സെക്കൻഡിനുള്ളിൽ ഒമ്പത് തവണ ആവർത്തിച്ച് ചൊല്ലിയാണ് റഫ്ന വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയത്.

പഠനത്തോടൊപ്പം തന്നെ ഇത്തരം അസാധാരണമായ കഴിവുകളിലും മികവ് തെളിയിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുമിനി. റഫ്നയുടെ ഈ നേട്ടം വെളിമുക്ക് പ്രദേശത്തിനും കോളേജിനും അഭിമാനകരമായ മുഹൂർത്തമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് യുവപ്രതിഭയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!