ദേശീയപാതയിൽ വെന്നിയൂർ കൊടിമരം ബസ് സ്റ്റോപ്പിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ..!
ദേശീയപാതയിൽ വെന്നിയൂർ കൊടിമരം ബസ് സ്റ്റോപ്പിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ ദാരുണമായി മരിച്ചു. കോഴിച്ചെന വെന്നിയൂർ ചാലാട്ട് സ്വദേശി ചാത്തനാട്ടുപറമ്പിൽ ഷാജി (48) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ഷാജിക്ക് മേൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
