NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉച്ചത്തിൽ പാട്ടുവച്ചാൽ ട്രെയിനിന് പുറത്ത്! ഇറക്കിവിടാൻ നിയമഭേദഗതി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ; സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടും. 1000 രൂപ പിഴയും ചുമത്തും. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാൻ നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത് പ്രാബല്യത്തിലായി. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണിത്.

 

ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകമാണ്. ടി.ടി.ഇയുടെ നിർദ്ദേശം അവഗണിച്ചാൽ ആറു മാസംവരെ തടവു ശിക്ഷയും 5,000 രൂപാവരെ പിഴയും ചുമത്താം. ഇയർ ഫോണുപയോഗിച്ച് പാട്ടു കേൾക്കുന്നതിൽ തടസമില്ല.

1989ലെ റെയിൽവേ ആക്ടിലെ 145(2) വകുപ്പ് അനുസരിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാമെങ്കിലും ശിക്ഷ നിർദ്ദേശിച്ചിരുന്നില്ല. ജനവിശ്വാസ് അമന്റ്മെന്റ് ഒഫ് പ്രൊവിഷൻസ് ആക്ട് 2026 അനുസരിച്ചാണ് ഭേദഗതി വരുത്തിയത്. യാത്രക്കാർക്ക് 139 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ, ടി.ടി.ഇയോട് നേരിട്ടോ, റെയിൽ ആപ്പിലോ പരാതിപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!