ചെങ്കൽ ക്വാറിയിൽ ജെ.സി.ബി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു..!
വേങ്ങര കണ്ണമംഗലം ചെറേക്കാട്ടെ ചെങ്കൽ ക്വാറിയിലുണ്ടായ ജെ.സി.ബി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരണപ്പെട്ടത്.
ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ അബദ്ധത്തിൽ ജെ.സി.ബിയുടെ മണ്ണ് മാന്തുന്ന ബക്കറ്റ് ഭാഗം തലയിൽ തട്ടിയാണ് ഹമീദിന് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു.
എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരുന്നു.
