പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേള : എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
പരപ്പനങ്ങാടി : ഉപ ജില്ല ശാസ്ത്രമേളയിൽ എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. ഗണിത ശാസ്ത്ര മേള, സാമൂഹ്യ ശാസ്‌ത്ര മേള, ഐ.ടി.മേള എന്നിവയിൽ ഹൈസ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടിയാണ് ഏറ്റവും കൂടുതൽ പോയിന്റുമായി ഓവറോൾ ട്രോഫി നേടിയത്. അധ്യാപകർക്കായി നടത്തിയ പഠന സഹായ മത്സരത്തിൽ സ്കൂളിലെ ഭൗതിക ശാസ്‌ത്ര അധ്യാപകനായ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനം നേടി.
സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ ബിന്ദു ട്രോഫികൾ വിതരണം ചെയ്തു.
