NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഓപ്പറേഷൻ ജലസുരക്ഷ’ പരിശോധന: തോട്ടിലേക്ക് പൈപ്പിട്ട് മലിനജലം ഒഴുക്കിയ രണ്ട് വീട്ടുകാർക്ക് പിഴ ചുമത്തി; ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി..!

ജലസ്രോതസ്സുകളിലേക്കുള്ള മാലിന്യ നിക്ഷേപവും മലിനജല ഒഴുക്കും കർശനമായി തടയുന്നതിന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ ജലസുരക്ഷ’ ക്യാമ്പയിന്റെ കീഴിൽ പ്രത്യേക പരിശോധന നടത്തി. പരിശോധനയിൽ തോട്ടിലേക്ക് പൈപ്പിട്ട് മലിനജലം ഒഴുക്കിവിട്ട രണ്ട് വീട്ടുകാർക്കെതിരെ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി.

 

ജില്ലാതലത്തിൽ ആവിഷ്കരിച്ച ജലസുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഗ്രാമപഞ്ചായത്ത് പരിധിയിലെ പുഴകൾ, തോടുകൾ, കുളങ്ങൾ തുടങ്ങിയ പൊതുജലസ്രോതസ്സുകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പകർച്ചവ്യാധികൾക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കിയത്.

 

കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 219 എസ് (219 S) പ്രകാരം നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിൻമേൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്നും ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!