NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി 8 സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ സമയക്രമമായി 

കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച 8 സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് മലപ്പുറത്തേക്ക് പുതുതായി എത്തിയത്. പുതിയ സർവീസുകളുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നാളെ വൈകിട്ട് 4.30-ന് നടക്കും.

 

മലപ്പുറത്തുനിന്ന് പാലക്കാട്-കോയമ്പത്തൂർ-സേലം-ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസുകളായാണ് ഓടുക. പിന്നീട് ഇത് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9-ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6-ന് ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് സമയം. തിരികെ വൈകിട്ട് 5.30-ന് പുറപ്പെട്ട് പുലർച്ചെ 4-ന് മലപ്പുറത്തെത്തും.

 

കൂടാതെ താമരശ്ശേരി-കൽപ്പറ്റ-മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8-ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6-ന് ബെംഗളൂരുവിലും, തിരികെ രാത്രി 9.30-ന് പുറപ്പെട്ട് രാവിലെ 7-ന് മലപ്പുറത്തുമെത്തും.

ഇതിന് പുറമെ രണ്ട് പുതിയ ലോ ഫ്ലോർ എ.സി ബസുകളും സർവീസ് ആരംഭിക്കും. പുലർച്ചെ 4-നും രാത്രി 10-നുമാണ് ഇവ മലപ്പുറത്തുനിന്ന് പുറപ്പെടുക.

 

വനിതകൾക്കായി അനുവദിച്ച പ്രിയദർശിനി ബസുകൾ പന്തല്ലൂർ-പാണ്ടിക്കാട്-തുവ്വൂർ-കരുവാരകുണ്ട്, മഞ്ചേരി-പരപ്പനങ്ങാടി, മലപ്പുറം-കൊണ്ടോട്ടി-എടവണ്ണപ്പാറ വഴി കോഴിക്കോട്, മലപ്പുറം-കൊണ്ടോട്ടി വഴി കാലിക്കറ്റ് സർവകലാശാല റൂട്ടുകളിൽ സർവീസ് നടത്തും.

അതേസമയം, മലപ്പുറം-കൊളത്തൂർ-പട്ടാമ്പി റൂട്ടിലും (ചട്ടിപ്പറമ്പ്-പടപ്പറമ്പ്-കൊളത്തൂർ-പുലാമന്തോൾ-കൊപ്പം വഴി) പുതിയ പ്രിയദർശിനി സർവീസ് അനുവദിച്ചിട്ടുണ്ട്.

പ്രഖ്യാപിച്ച സമയക്രമത്തിൽ സർവീസ് ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!