NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ തൂവൽ തീരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കടലുണ്ടി സ്വദേശിയായ യുവാവ് മരിച്ചു

 

പരപ്പനങ്ങാടി: താനൂർ തീരദേശ റോഡിലെ തൂവൽ തീരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് കടലുണ്ടി മണ്ണൂർ റെയിൽ സ്വദേശി ചാന്ത് വീട്ടിൽ അഷറഫിന്റെ മകൻ സി. വി. മുഹമ്മദ് ഹാജിഷ് (29) ആണ് മലപ്പുറം ജില്ലയിലെ താനൂരിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

 

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പരപ്പനങ്ങാടി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഹാജിഷിന്റെ വാഹനത്തിൽ എതിരെ വന്ന ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹാജിഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : അദീബ.
അൽമീർ ഇഹാൻ ഏക മകൻ ആണ്.
ഉമ്മ: ഹാജറ താനൂർ.
സഹോദരങ്ങൾ :അഫ്സൽ, ഹാഷിം, അഫ ജാസ്മിൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!