NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് എഥനോൾ പരിശോധന ഇന്ന്, അളവ് കൂടുതലാണെങ്കിൽ കർശന നടപടി

 

തിരുവനന്തപുരം : സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടോ എന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അഞ്ചു വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന. പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിൾ ശേഖരിക്കും.

 

എഥനോൾ അളവ് കൂടുതലാണെങ്കിൽ കർശന നടപടി സ്വീകരിക്കും. കേന്ദ്രതലത്തിലും വിഷയം ഉന്നയിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മന്ത്രി അനൂപ് ജേക്കബാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26- 31% വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്തുന്നത്. അതേസമയം കർണാടകയിലെ പരിശോധനാ ഫലം പെട്രോളിയം കമ്പനികൾ തള്ളി.

 

അതേസമയം ​പെ​ട്രോ​ളി​ലെ​ ​എ​ഥ​നോ​ൾ​ ​ഇ​നി​യും​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​പെ​ട്രോ​ളി​യം​ ​സ​ഹ​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി.​ ​ഇ​രു​പ​താ​ണ് ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്,​ ​എ​ന്നാ​ൽ​ ​കാ​ല​ക്ര​മേ​ണ​ ​ഇ​ത് ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ശാ​സ്ത്രീ​യ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​തൃ​ശൂ​രി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്ക​വേ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ക​ർ​ണാ​ട​ക​യി​ലും​ ​കേ​ര​ള​ത്തി​ലും​ ​സ​ർ​ക്കാ​ർ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ട്ടെ.​ ​ഇ​തി​ന് ​ശാ​സ്ത്രീ​യ​ ​അ​ടി​ത്ത​റ​യു​ണ്ട്.​ ​രാ​ഷ്ട്രീ​യ​ത്തി​നാ​യി​ ​കു​ത്തി​ത്തി​രി​പ്പ് ​ന​ട​ത്തി​യാ​ൽ​ ​തു​ര​ങ്കം​ ​ആ​ർ​ക്ക് ​വീ​ഴും​ ​എ​വി​ടെ​ ​വീ​ഴു​മെ​ന്ന് ​കാ​ണാ​മെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!