NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്നു: കൗമാരക്കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

 

തിരൂരങ്ങാടി: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും ഭീഷണിപ്പെടുത്തി കവർന്ന സംഭവത്തിൽ രണ്ടു യുവാക്കളും ഒരു കൗമാരക്കാരനും പോലീസ് പിടിയിലായി.

തിരൂരങ്ങാടി താഴെചിന സ്വദേശിയുടെ വീട്ടിൽ നടന്ന സംഭവത്തിൽ പ്രതികളായ സുഹൈദ്, ഉബൈദ് എന്നിവരെയും ഇവർക്കൊപ്പമുണ്ടായിരുന്ന കൗമാരക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിലെ ബെഡ്‌റൂമിലെ അലമാരയിലും കട്ടിലിന്റെ ഷെൽഫിലുമായി സൂക്ഷിച്ചിരുന്ന 23.5 പവൻ സ്വർണാഭരണങ്ങൾ, 5 ലക്ഷം രൂപ, 20,000 രൂപ വിലവരുന്ന 4 ഗ്രാം തൂക്കമുള്ള കല്ലുവെച്ച വൈറ്റ് ഗോൾഡ് മോതിരം എന്നിവയാണ് സംഘം കവർന്നത്.

പരാതിക്കാരനെയും മകനെയും കൊലപ്പെടുത്തുമെന്നും വ്യാജ കേസുകളിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മകനെക്കൊണ്ട് വീട്ടിൽ നിന്ന് പണവും സ്വർണവും എടുപ്പിച്ചത്.

2026 സെപ്റ്റംബർ 24 മുതൽ നവംബർ 6 രാത്രി 11 മണി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അറസ്റ്റിലായ 1, 2 പ്രതികളായ സുഹൈദ്, ഉബൈദ് എന്നിവരെ പരപ്പനങ്ങാടി കോടതിയിലും കൗമാരക്കാരനെ മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെയും ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!