NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ വീട്ടിൽ വൻ കവർച്ച;  23.5 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്നു;  മോഷ്ടാവ് മകനെ കത്തികൊണ്ട് എറിഞ്ഞ് രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം

 തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് സമീപം താഴെചിന മച്ചിങ്ങൽ സുബൈറിന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച.

വീട്ടിൽ സൂക്ഷിച്ചിരുന്ന 23.5 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്നു.

മോഷണം തടയാൻ ശ്രമിച്ച വീട്ടുടമസ്ഥന്റെ മകനെ കത്തികൊണ്ട് എറിഞ്ഞശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്കും 6:30നും ഇടയിലാണ് സംഭവം.

ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ആഭരണങ്ങളിൽ 7 പവന്റെ സ്വർണമാല, 5 പവന്റെ പാദസരം, രണ്ട് വളകൾ (2 പവൻ), സ്വർണ കമ്മൽ (1 പവൻ), കൈ ചെയിനുകൾ (2.75 പവൻ), മോതിരം (0.75 പവൻ), നാല് സ്വർണ കോയിനുകൾ (4 പവൻ) എന്നിവ ഉൾപ്പെടുന്നു.

 മോഷണം നടന്ന മുറിയിൽ സുബൈറിന്റെ മകൾ ഉറങ്ങുകയായിരുന്നു. ഈ സമയം ഭാര്യയും മറ്റൊരു മകനും വീടിന്റെ മുകളിലെ നിലയിലായിരുന്നു. ഇതിനിടയിൽ താഴത്തെ നിലയിലെ അടുക്കളയിൽ നിന്നും വരുമ്പോൾ വീട്ടുടമസ്ഥന്റെ മകൻ ഒരാൾ വീടിനുള്ളിൽ നിന്നും ഇറങ്ങി വരുന്നത് കാണുകയായിരുന്നു.

സംശയം തോന്നി മകൻ പിന്നാലെ ഓടിയെങ്കിലും, മോഷ്ടാവ് കൈയിലുണ്ടായിരുന്ന കത്തി മകന് നേരെ എറിഞ്ഞശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

പകൽ സമയത്ത് വീട്ടിൽ ആളുകളുള്ളപ്പോൾ അതിക്രമിച്ച് കയറി ഇത്രയധികം സ്വർണവും പണവും അതിവേഗം മോഷ്ടിച്ചത് വലിയ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന്റെ പരിസരങ്ങളെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!