NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാന തയ്ക്വാണ്ടോ ചാമ്പ്യൻഷിപ്പ് തൃശൂരും മലപ്പുറവും ചാമ്പ്യന്മാർ

സംസ്ഥാന തയ്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ലാടീം

പരപ്പനങ്ങാടി : ഹരിപ്പാട് നങ്ങിയാർകുളങ്ങര എസ്.എൻ. ട്രസ്റ്റ്‌സ് സെൻട്രൽ സ്കൂളിൽ നടന്ന 26-ാമത് സംസ്ഥാന തയ്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ 265 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം നേടി തൃശൂർ ജില്ലയും 208 പോയിന്റോടെ മലപ്പുറം ജില്ല രണ്ടാം സ്ഥാനവും നേടി ചാമ്പ്യന്മാരായി.

170 പോയിന്റോടെ കാസർകോട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം കായിക താരങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്.

സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ എ. അമ്പിളി, സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ എസ്. ബാബുക്കുട്ടൻഎന്നിവർ ചേർന്ന് വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തയ്ക്വാണ്ടോ കേരള ജനറൽ സെക്രട്ടറി എസ്. മധുസൂദനൻ, വൈസ് പ്രസിഡന്റ് ഡോ. സി.കെ. അബ്ദുൽ നാസർ,  ട്രഷറർ പി. നൂറുദ്ദീൻ, ജോ. സെക്രട്ടറി സലിം, വിജയകുമാർ, മോഹനൻ, മനീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!