സി.പി.എം ചെട്ടിപ്പടിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പരപ്പനങ്ങാടി : മതനിരപേക്ഷ കേരളത്തെ സംരക്ഷിക്കണമെന്നും സംഘപരിവാറിന് കീഴടങ്ങുന്ന യു.ഡി.എഫ് നയങ്ങൾക്കെതിരെ അണിനിരക്കണമെന്നാവശ്യപ്പെട്ടും സി.പി.എം ചെട്ടിപ്പടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
ചെട്ടിപ്പടിയിൽ നടന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
ഇ.ടി. ദിനേശൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി തയ്യിൽ അലവി, അഡ്വ. ഒ. കൃപാലിനി, കെ.കെ. ജയചന്ദ്രൻ, സി. തുളസിദാസ്, ഇ.ടി. സുബ്രമണ്യൻ, എം.പി. കുഞ്ഞിമരക്കാർ, ലോക്കൽ കമ്മറ്റി സെക്രട്ടറി എം ബൈജു എന്നിവർ സംസാരിച്ചു.
