പരപ്പനങ്ങാടി നഗരസഭയിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
പരപ്പനങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാറിൻ്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണാ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റസാക്ക് ഉദ്ഘാടനം ചെയ്തു.
നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.
സി.ജയചന്ദ്രൻ, എം. സിദ്ധാർത്ഥൻ, കെ.സി. നാസർ, പാലക്കണ്ടി വേലായുധൻ എന്നിവർ സംസാരിച്ചു.
എൻ. എം. ഷമേജ്, ഗിരീഷ് തോട്ടത്തിൽ, കെ.മുഹമ്മദ് നഹ ,കെ. ധർമ്മരാജ്, കെ ഉണ്ണികൃഷ്‌ണൻ, എം. ബൈജു, കൗൺസിലർ മഞ്ജുഷ പ്രലോഷ്, ഹർഷാദ് ഉള്ളണം എന്നിവർ മാർച്ചിനു നേതൃത്വം നൽകി..
