ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവം: എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം; ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്.
മന്ത്രി സി.പി ജോണിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിഷയത്തിൽ ഇടപ്പെട്ട അബിൻ വർക്കി എംഎൽഎ പിഴത്തുക അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവിലേക്കു നിർദേശം നൽകിയിരുന്നു.
പിന്നാലെയാണ് അബിൻ വർക്കി ഗതാഗത മന്ത്രി സി.പി. ജോണുമായി ആശയ വിനിമയം നടത്തിയത്.
തുടർന്നാണു പിഴ ചുമത്തിയ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
