മൂന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയൂർ ചിനക്കലിലെ പരേതനായ എരണിക്കൽ അലവിഹാജിയുടെ മകൻ നൗഫൽ (42) ആണ് മരിച്ചത്.
റെഡിമെഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജിസാനിലെ ദർബിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സജീവ ഐസിഎഫ് പ്രവർത്തകനായിരുന്നു.
മാതാവ്: കദീസകുട്ടി
ഭാര്യ : നുസൈബ .
മക്കൾ : നബീഹ് , ലുബാന
സഹോദരങ്ങൾ: മുസ്‌തഫ ,ലത്തീഫ് , ജംശീദ്, ഫാത്തിമാബി , അസ്മാബി, മറിയാമു.
