NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി : എറണാകുളം കലൂരിൽ, താമസിക്കുന്ന ഫ്ലാറ്റിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് പരപ്പനങ്ങാടി സ്വദേശി മരിച്ചു.
പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിനു കിഴക്കുവശം പാലീരി ശങ്കരനാരായണൻ എന്ന രവിയുടെ മകൻ അശ്വിൻ (27) ആണ് മരിച്ചത് .
കലൂരിൽ തന്നെയുള്ള ഫ്ലാറ്റിൽ താമസമാക്കി വരുന്നതിനിടെയാണ് നാലുനിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയത്.
ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.
മൃതദേഹം നെടുവയിലെ കറുത്തേടത്ത് വീട്ടിൽ സംസ്കരിച്ചു.
മാതാവ് : കറുത്തേടത്ത് സീമ (എറണാകുളം കലൂരിൽ ഡി.ആർ.ടി. കോടതിയിൽ ജീവനക്കാരി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!