NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ 33 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

 പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യാത്രക്കാരനിൽ നിന്നും 33 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി.
മൂന്നിയൂർ കുന്നത്ത് പറമ്പ്, പുള്ളാടൻ മൊയ്‌ദീൻ കുട്ടിയിൽ നിന്നാണ് പണം പിടികൂടിയത്.
 രേഖകളില്ലാത്ത 33,05,800/- രൂപയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡും പരപ്പനങ്ങാടി പോലീസും സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിലാണ് പ്രതി കുഴൽപ്പണവുമായി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!