NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവ്വീസ് ക്ലബ്ബ് ആരംഭിച്ചു

സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്യുന്നു.

 

പരപ്പനങ്ങാടി : സിവിൽ സർവ്വീസ് മേഖലകളിലെ മത്സരപരീക്ഷകളിൽ ഉയർന്ന റാങ്കുകളിൽ എത്തിപ്പെടുംവിധം കുട്ടികളെ ഹൈസ്‌കൂൾ തലം മുതൽ നിരന്തര പരിശീലനം നൽകി വളർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയുടെ ഉദ്ഘാടനം സബ് കലക്ടർ ദിലീപ് കൈനിക്കര നിർവഹിച്ചു.
പരപ്പനങ്ങാടി എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന എൺപത് കുട്ടികളാണ് സിവിൽ സർവ്വീസ് ക്ലബ്ബിലുള്ളത്. കുട്ടികളുടെ സംശയങ്ങൾക്ക്. കലക്ടർ മറുപടി നൽകി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായി.
മാനേജർ അഷ്റഫ് കുഞ്ഞാവാസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എ. ജാസ്മിൻ, മാനേജ്‌മെന്റ്‌ സെക്രട്ടറി പി. സുബൈർ, പ്രഥമാധ്യാപകൻ  ഇ.ഒ. ഫൈസൽ, ക്ലബ്ബ് കൺവീനർ സഞ്ജുനാദ്, ഡി.എച്ച്.എം. അസൈനാർ,  അധ്യാപകരായ ശബ്നം, റാഹത്ത്, സാബിറ, ദാമോദരൻ, ജൈസൽ, സഫ് വാൻ, എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ സംവാദ 26, ബാഡ്ജുകൾ കലക്ടർ ദിലീപ് കൈനിക്കര കുട്ടികൾക്ക് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!