വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുകയായിരുന്ന വിദ്യാർഥി മുങ്ങി മരിച്ചു.
ആലത്തിയൂർ ഹനുമാൻകാവിനടുത്ത് താമസിക്കുന്ന തടത്തരികത്ത് മുഹമ്മദ് നിബിൻഷാൻ (14) ആണ് മരിച്ചത്.
തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.
കുളത്തിൽ മുങ്ങിയ കുട്ടിയെ നാട്ടുകാർ പുറത്തെടുക്കുകയും ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂട്ടുകാരുമൊപ്പം കുളിക്കാൻ പോയതായിരുന്നു.
പിതാവ്: നസീം ഡ്രൈവറാണ്. മാതാവ്: റൗലാബീ.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഞായറാഴ്ച തിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹംപോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
