പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരന് മർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരന് മർദ്ദനം. റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ ഷവാബിനാണ് മർദ്ദനമേറ്റത്.
ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ എസി കമ്പാർട്ട്മെന്റിൽ ടിക്കറ്റില്ലാതെ കയറി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മൂന്ന് മദ്യപസംഘത്തെ പരപ്പനങ്ങാടി സ്റ്റേഷനിൽ ഇറക്കി വിട്ടിരുന്നു.
ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരനെ ഇവർ മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ജീവനക്കാരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കോഴിക്കോട് റെയിൽവേ പോലീസും കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായാണ്. വിവരം. പ്രതികളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
