NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുതിയ വോട്ടർമാർക്ക് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നിർബന്ധം; ഇരട്ട വോട്ടുകൾക്കും വ്യാജന്മാർക്കും പൂട്ടുവീഴും; വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഫോം 6-ൽ പുതിയ നിബന്ധന..!

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി.

പുതിയതായി വോട്ട് ചേർക്കാൻ അപേക്ഷിക്കുന്നവർക്കും, എസ്‌ഐആർ പരിഷ്കാരത്തിന് ശേഷം വന്നിട്ടും ഇതുവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ കഴിയാത്തവർക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഔദ്യോഗിക ഫോം 6 പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ കൂടി കൃത്യമായി ഉൾപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓൺലൈൻ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ എസ്‌ഐആർ ഡിക്ലറേഷൻ പൂർത്തിയാക്കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഈ സംവിധാനം ബിഹാറിൽ ഇതിനോടകം തന്നെ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ.

പുതിയ പരിഷ്കാരം വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും. കൂടാതെ, പുതിയ വോട്ടർമാർ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടി വരുന്ന രേഖകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്മിഷൻ.

വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകൾ കണ്ടെത്താനും, താമസം മാറിയവർ, മരണപ്പെട്ടവർ, വിദേശികൾ എന്നിവരെ പട്ടികയിൽ നിന്ന് കൃത്യമായി നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമ്മിഷൻ.

അതേസമയം, ചില പ്രത്യേക വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യുന്നതായി ഉയർന്നുവന്ന ആരോപണങ്ങൾക്ക് കമ്മിഷൻ ഉദ്യോഗസ്ഥർ മറുപടി നൽകി. പട്ടികയിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനും വോട്ട് പുനഃസ്ഥാപിക്കാനും വോട്ടർമാർക്ക് മതിയായ അവസരങ്ങളും സമയവും നൽകിയിട്ടുണ്ടെന്നും, വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ യാതൊരുവിധ പക്ഷപാതവുമില്ലെന്നും അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!