NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥി മരിച്ചു..!

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ അന്തരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി കടുവാളൂർ പത്തൂർ (മേലേച്ചെറുക്കോട്ടിൽ) മുഹമ്മദിന്റെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ രണ്ടാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട റഹീസ് ബൈക്ക് നിർത്തി താഴെയിറങ്ങിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പഠനത്തിന് പുറമെ സാമൂഹിക-സാംസ്കാരിക രംഗത്തും റഹീസ് സജീവമായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകനായും എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് വിഭാഗം ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.

മാതാവ്: റസിയ. സഹോദരി: ഫാത്തിമ സുഹ്റ. മയ്യിത്ത് ഇന്ന് രാവിലെ 11.30-ന് കൊടിഞ്ഞി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia