NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസ് തട്ടി അപകടം : പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവാവ് മരിച്ചു 

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേലേമ്പ്ര പൈങ്ങോട്ടൂർ താഴെ കാളാത്ത് അബൂബക്കറിന്റെ മകൻ അജ്നാസ് (30) ആണ് മരിച്ചത്.

കോഴിക്കോട് ശാരദ മന്ദിരം ബസ് സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു അജ്നാസ്.

ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഒരു കെ.എസ്.ആർ.ടി.സി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഉടൻ തന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മാതാവ്: നസീറ. സഹോദരൻ: അജ്മൽ.

 

Leave a Reply

Your email address will not be published. Required fields are marked *