NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശി മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു.
പതിനാറുങ്ങൽ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകൻ അബ്ദുള്ള (48) ആണ് മരിച്ചത്
ചമ്രവട്ടം നെരിപ്പറമ്പ് പാലത്തിന് സമീപമുള്ള പമ്പ് ഹൗസിനടുത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം.
പുഴയിൽ കക്ക വാരുന്നതിനായി ഇറങ്ങിയതായിരുന്നു അബ്ദുള്ള.  ഒഴുക്കിൽപ്പെട്ട ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നിലവിൽ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
updating………

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!